യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെയും വംശാവലിയെയും കുറിച്ചു വിശദമായി ഈ ഭാഗത്ത് പ്രതിപാതിക്കുന്നു. യേശുക്രിസ്തുവിന്റെ നിസ്തുല്ല്യമായ ജനനത്തെകുറിച്ചുള്ള സദ്‍വാര്‍ത്തയുടെ വിളമ്പരവും തന്റെ ആഗമനോദ്ധേശ്യവും വിവരിക്കുന്നു. വിശേഷാല്‍ മാനവരാശിയെ പാപത്തില്‍ നിന്നു മോചിപ്പിക്കുവാനായിവന്നതിന്റെ വാര്‍ത്ത. കൂടാതെ തന്റെ പരസ്യ സുശ്രൂഷയുടെ തുടക്കം വരെയുള്ള തന്റെ ജീവിതവും, കുട്ടിക്കാലവും, വളര്‍ച്ചയും, ജ്ഞാനത്തിലും ബുദ്ധിയിലും വളര്‍ച്ചപ്രാപിച്ച ഘട്ടങ്ങളെല്ലാം ഇതില്‍ വിവരിക്കുന്നു.